തോപ്പുംപടി: ഹാർബർ പാലത്തിന്റെ ടാറിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കെ.ജെ. മാക്സി എം.എൽ.എ പാലം സന്ദർശിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. എക്സിക്യുട്ടീവ് എൻജിനിയർ സ്വപ്ന സി.എം, അസി. എക്സിക്യുട്ടീവ് എൻജിനിയർ സജിന എസ്.ജെ, അസിസ്റ്റന്റ് എൻജിനിയർ ലീന സി.എം, ഓവർസിയർ കബീർ എം.എം, സുന്ദരി കെ.ഡി എന്നിവരും കരാറുകാരനായ കെ. അഷ്‌റഫും ഒപ്പമുണ്ടായിരുന്നു. എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി 20 നുള്ളിൽ പാലം തുറന്നു കൊടുക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.