കുരീക്കാട്: എസ്.എൻ.ഡി.പി ശാഖയുടെ ഗുരുദേവ സ്വയംവര പാർവതിദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ശ്രീനാരായണഗുരു ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധനേടുന്നു. വയൽവാരം വീട്, അരുവിപ്പുറം ശിവപ്രതിഷ്ഠ തുടങ്ങി 28 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് സമാപിക്കും.