 
കടമക്കുടി: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി കടമക്കുടി ഗവ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് വൊളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ്മോബ് നടത്തി. വനിത ശിശുക്ഷേമ വകുപ്പിന്റെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർ സി. സുധ, പ്രധാന
അദ്ധ്യാപിക കെ.പി. പ്രമീള എന്നിവർ സംസാരിച്ചു.