photo
സമഗ്ര ശിക്ഷ കേരളം വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ എബിലിറ്റി ഫെസ്റ്റ് വർണ്ണപ്പറവകളുടെ സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സമഗ്ര ശിക്ഷ കേരളം വൈപ്പിൻ ബി.ആർ.സി യുടെ നേതൃത്വത്തിൽ നടത്തിയ എബിലിറ്റി ഫെസ്റ്റ് വർണ്ണപ്പറവകൾ 2024 സമാപിച്ചു. ചെറായി സഹോദരൻ സ്മാരക ഹാളിൽ സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. മിമിക്രി ആർട്ടിസ്റ്റ് ദിബിൻ കലാഭവൻ മുഖ്യാതിഥിയായി. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, പള്ളിപ്പുറം പഞ്ചായത്ത് അംഗങ്ങളായ എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, ഷീല ഗോപി, തീരദേശ പരിപാലന അംഗം എ.പി. പ്രിനിൽ, സഹോദര സ്മാരക സെക്രട്ടറി ഡോ. കെ.കെ. ജോഷി, വൈപ്പിൻ ബി.പി.സി പ്രീത കമ്മത്ത് എന്നിവർ പ്രസംഗിച്ചു.
കർത്തേടം എസ്.എച്ച്.ജി. യു.പി.എസ് വിദ്യാർത്ഥി അക്‌സൽ തോമസ് സ്വാഗതം ആശംസിച്ചു. എടവനക്കാട് എച്ച്.എസ്.എസ് വിദ്യാർത്ഥി എം.യു. ഗോവിന്ദ് ഭിന്നശേഷി ദിന സന്ദേശം നൽകി. എസ്.എം.എച്ച്. എസ് വിദ്യാർത്ഥി പി.ബി. അബിൻ നന്ദി പ്രകാശിപ്പിച്ചു.
പൊതുവിദ്യാലയത്തിലെ കുട്ടികൾക്കായി നടത്തിയ രചനാ മത്സരങ്ങളിലെ വിജയികൾക്കും സ്‌പോർട്‌സ്, കലോത്സവം, ഗണിതമേളകളിൽ പങ്കെടുത്തവർക്കും സമ്മാന വിതരണം നടത്തി. കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികൾ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ മാലിനിയുടെ നൃത്തം, ഗാനമേള, വി.ബി. രാജിയുടെ നാടൻപാട്ട് എന്നിവ നടന്നു.സ്‌പെഷ്യൽ എഡ്യൂക്കേറ്റർസ്, സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകർ, ബി.ആർ.സി പ്രവർത്തകർ നേതൃത്വം നൽകി.