 
വൈപ്പിൻ: റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അൻപത്തി ഏഴാം ദിനത്തിലേക്ക്. ഇന്നലെ നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം വുമൺസ് ബി.സി.എം കോളേജ് വൈദികർ, അദ്ധ്യാപകർ, വരാപ്പുഴ അതിരൂപത നീറിക്കോട് സെന്റ് ജോസഫ് ഇടവക ഫ്രണ്ട്‌സ് ഒഫ് ദി ക്രൂസിഫൈഡ് കൂട്ടായ്മ അംഗങ്ങൾ,എറണാകുളം അങ്കമാലി അതിരൂപത തൃക്കാക്കര സെമിനാരി വൈദികരായ വർക്കി വക്കച്ചൻ, ജെയിംസ് പോൾ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.