കൊച്ചി: കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളെ രണ്ട് വ്യത്യസ്ത കേസുകളിൽ പിടികൂടി. ഇരുകേസുകളിലുമായി 66.732 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പാലാരിവട്ടം പഴശിലൈൻ ത്രിവേണിവീട്ടിൽ വിഷ്ണു (29), തൃശൂർ കൂർക്കഞ്ചേരി ഈരാറ്റുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഷിർ (31) എന്നിവരാണ് അറസ്റ്റിലായത്. ചക്കരപ്പറമ്പ് കൊറ്റംകാവ് റോഡിന് സമീപം ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ജാഷിർ പിടിയിലായത്. 52.80 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. അക്രമാസക്തനായ പ്രതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

വാഴക്കാലയിലെ മലബാർ പാലസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. 13.932 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്.