പിറവം: വിദ്യാർത്ഥിനിയുടെ പരാതിയിൽ എയിഡഡ് സ്കൂൾ അദ്ധ്യാപകനെതിരെ പിറവം പൊലീസ് പോക്സോ കേസെടുത്തു. പാഴൂർ വെങ്ങിണിക്കാട്ടുകുടിലിൽ ബെന്നി വി. വർഗീസിനെതിരെയാണ് കേസ്.

കഴിഞ്ഞമാസം 14ന് രാത്രിയാണ് സംഭവം. രാമമംഗലത്ത് നടന്ന ഉപജില്ലാ സ്കൂൾ കലോത്സവശേഷം മത്സരാർത്ഥികളെ വീട്ടിൽ കൊണ്ടുപോയി വിടുന്നതിനിടെ അദ്ധ്യാപകൻ ഉപദ്രവിച്ചതായാണ് മൊഴി. ഒപ്പം യാത്ര ചെയ്തിരുന്ന ഒരു അമ്മയേയും കുട്ടിയേയും ഇറക്കിവിട്ടശേഷം രണ്ടാമത്തെ കുട്ടി അദ്ധ്യാപകനൊപ്പം തനിയെ യാത്രചെയ്തപ്പോഴാണ് സംഭവം.

സംഭവം നടന്ന സ്ഥലം മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പെൺകുട്ടി സംഭവം കൂട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ മൊഴി നൽകുകയുമായിരുന്നു.