ldyf
പിറവത്ത് ഇടത് യുവജന സംഘടനകളുടെ മാർച്ചും പ്രതിഷേധയോഗവും യോഗവും എൽ. ഡി വൈ.എഫ്. ബ്ലോക്ക് പ്രസിഡന്റ് എസ്. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്സോ കേസിൽ അകപ്പെട്ട അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകൾ പിറവത്ത് മാർച്ചും പ്രതിഷേധയോഗവും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് പിറവം സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം എൽ.ഡി വൈ.എഫ് ബ്ലോക്ക് പ്രസിഡന്റ് എസ്. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആർ.കെ. അമൽ അദ്ധ്യക്ഷനായി. വിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, സോജൻ ജോർജ്,​ അനന്തു വേണുഗോപാൽ, കെ.സി. തങ്കച്ചൻ,​ വിപിൻ ജോർജ്, മനു ടി. ബേബി, എൽദോസ് ബെന്നി എന്നിവർ സംസാരിച്ചു.