കൊച്ചി: ആലുവ ജനറൽ മാർക്കറ്റിലെ കച്ചവടക്കാർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ താത്കാലികമായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്ത് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. മാർക്കറ്റ് പുനർനിർമ്മിക്കാൻ നഗരസഭ തീരുമാനിച്ച സാഹചര്യത്തിലാണിത്. നിലവിലെ മാർക്കറ്റിൽ നിന്ന് 200 മീറ്റർ അകലെയായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. രണ്ട് മൊത്തക്കച്ചവടക്കാർ അടക്കം 51 വ്യാപാരികളാണ് മാർക്കറ്റിലുള്ളത്.
താത്കാലികമായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി മിഥുൻ ഡോമിനിക് നൽകിയ ഹർജിയിലാണ് ഉത്തരവ്.