 
കൂത്താട്ടുകുളം: ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൂത്താട്ടുകുളം ടൗൺ ധർമ്മശാസ്താ ക്ഷേത്ര മുറ്റത്ത് നഗരസഭ ഓഫീസിൽ നിന്നുള്ള സെപ്ടിക് ടാങ്ക് മാലിന്യം ഒഴുകിയെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളാണ് സംഭവം കണ്ടത്. നഗരസഭാ ഓഫീസിന്റെ സെപ്ടിക് ടാങ്കിന്റെ പൈപ്പ് പൊട്ടിയാണ് മാലിന്യം പുറത്തേയ്ക്ക് ഒഴുകിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള സംഘമെത്തി ബ്ളീച്ചിംഗ് പൗഡർ വിതറി. സംഭവത്തിൽ ക്ഷേത്രം ക്ഷേമസമിതി പ്രസിഡന്റ് ഷാജി കണ്ണംകോട്ടിൽ, സെക്രട്ടറി പി.സി. അജയഘോഷ് എന്നിവർ നഗരസഭാ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ നടപടികൾ സ്വീകരിച്ചതായും സ്ഥലം സന്ദർശിച്ച കൂത്താട്ടുകുളം നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ പറഞ്ഞു.