y
സി.പി.ഐ തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ ചടങ്ങിൽ മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ പതാക ഉയർത്തുന്നു

തൃപ്പൂണിത്തുറ: സി.പി.ഐ തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണം നടത്തി. മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്‌ അദ്ധ്യക്ഷനായി. ജില്ലാകമ്മിറ്റിഅംഗം പി.വി. ചന്ദ്രബോസ് അനുസ്മരണ പ്രഭാഷണം നടത്തി. ശശി വെള്ളക്കാട്ട്, പി.ജെ. മത്തായി, ഷിജി എബ്രഹാം, കെ.എസ്. കണ്ണൻ, കെ.കെ. പ്രദീപ് എന്നിവർ സംസാരിച്ചു.