pukasa
നെൽസൺ ജിയുടെ കഥാസമാഹാരം ബുദ്ധമയൂരം നോവലിസ്റ്റ് ഇ സന്തോഷ്‌കുമാർ സാഹിത്യനിരൂപകൻ ഷാജി ജേക്കബിന് നൽകി പ്രകാശനം ചെയ്യുന്നു

അങ്കമാലി: നെൽസൺ ജിയുടെ കഥാസമാഹാരം ബുദ്ധമയൂരം നോവലിസ്റ്റ് ഇ. സന്തോഷ്‌കുമാർ സാഹിത്യനിരൂപകൻ ഷാജി ജേക്കബിന് നൽകി പ്രകാശനം ചെയ്തു. കറുകുറ്റി സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ ദേശീയ വായനശാല പ്രസിഡന്റ് കെ.കെ. ഗോവി മാസ്റ്റർ അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം കറുകുറ്റി യൂണിറ്റും ദേശീയ വായനശാലയും സംഘടിപ്പിച്ച പരിപാടിയിൽ കവി ശ്രീകുമാർ കരിയാട് പുസ്തകം പരിചയപ്പെടുത്തി. പ്രശസ്ത സൂഫി ഖവാലി ഗായകൻ സിജുകുമാറിനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. റെജിഷ്, എ,സി, ജയൻ, ഡോ. കെ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.