അങ്കമാലി: നഗരസഭയിൽ കേരളോത്സവം 2024 റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിത ഷിജോയ്, പോൾ ജോവർ, ജാൻസി അരിയ്ക്കൽ, ജെസ്മി ജിജൊ, ലക്സി ജോയ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, റെജി മാത്യു, ഷിയോ പോൾ, ടി.വൈ. ഏല്യാസ്, ലില്ലി ജോണി, ബാസ്റ്റിൻ ഡി. പാറക്കൽ, ലില്ലി ജോയ്, ലിസി പോളി, റോസിലി തോമസ്, ഷൈനി മാർട്ടിൻ, മനു നാരായണൻ, പി.എൻ. ജോഷി, അജിത ഷിജോ, സരിത അനിൽകുമാർ, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയർ പ്രസംഗിച്ചു. നഗരസഭാ പരിധിയിലെ വിവിധ വേദികളിൽ നടത്തുന്ന മത്സരങ്ങൾ ഡിസംബർ 15വരെ നടക്കും.