പറവൂർ: വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ മന്നം വൈശാഖ വാസ്തു ജ്യോതിഷ സേവനകേന്ദ്രം യജ്ഞശാലയിൽ കുമാരഷഷ്ഠി ആഘോഷിച്ചു. ഭജനസംഘം സംയോജകൻ ജയകൃഷ്ണൻ എസ്. വാര്യർ നേതൃത്വം നൽകി. ഈശാവാസ്യം യോഗസെന്റർ കോ ഓഡിനേറ്റർ രജീവ്, ആചാര്യ ശ്രീകല ജയകൃഷ്ണൻ എന്നിവർ വേദമന്ത്രജപവും നാരായണൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കന്ദഷഷ്ഠികവച പാരായണം, അഷ്ടോത്തരാർച്ചന, സാമൂഹ്യ ആരാധന എന്നിവ നടന്നു. അരുൺകുമാർ സൂര്യഗായത്രി മഠം, പെരുവാരം മോഹൻശാന്തി രാജീവ് നെല്ലിപ്പള്ളി, ബൈജു ആലിങ്കൽ എന്നിവർ നേതൃത്വം നൽകി.