space-center
പാലക്കുഴ സ്കൂളിൽ ഒരുങ്ങിയ സ്പേസ് സെൻ്റർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ ജയ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവങ്ങൾ ഉറപ്പാക്കുന്ന സ്പേസ് സെന്റർ പാലക്കുഴ ഗവ. മോഡൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള കൂത്താട്ടുകുളം ബി.ആർ.സി എന്നിവരുടെ നേതൃത്വത്തിൽ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. സന്ധ്യ മോൾ പ്രകാശ്, ഒ.പി. ബേബി, ബിജു മുണ്ടപ്ലാക്കിൽ, തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ അനുവദിച്ച രണ്ടാമത്തെ സ്പേസ് സെന്ററാണ്പാലക്കുഴയിലേത്.