
കൊച്ചി: ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ വന്ദേഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകൾക്കും വർക്കലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശ്രീനാരായണ സാംസ്കാരിക സമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സനിൽ, വൈസ് പ്രസിഡന്റ് എൻ.കെ.ബൈജു, മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ. പീതാംബരൻ, ടി.ഡി. ദിലീപ് രാജ്, എൻ.സുധാകരൻ, വി.എസ്. സുരേഷ്, ആർ.ഉണ്ണിക്കൃഷ്ണൻ, കെ.കെ. നാരായണൻ, എ.കെ. ശിവദാസൻ, ജവഹരി ബാബു, സി.കെ. മണിലാൽ, ബാലകൃഷ്ണൻ കാക്കനാട് എന്നിവർ നേതൃത്വം നൽകി