sasi
റോട്ടറി ഇന്റർനാഷണൽ സൗത്ത് ഏഷ്യ മേഖലാ ഗവർണർമാരുടെ സമ്മേളനത്തിൽ ശശി തരൂർ എം.പി സംസാരിക്കുന്നു

കൊച്ചി: ഐക്യരാഷ്ട്രസഭയിലെ പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായ പലതും രാഷ്ട്രീയത്തിൽ പഠിക്കാൻ സാധിച്ചതായി ഡോ. ശശി തരൂർ എം.പി പറഞ്ഞു. റോട്ടറി ഇന്റർനാഷണൽ സൗത്ത് ഏഷ്യ മേഖലാ ഗവർണർമാരുടെ സമ്മേളനമായ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി 2024ൽ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എന്നിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും പ്രവർത്തനങ്ങളെ താരതമ്യപ്പെടുത്താൻ കഴിയില്ല. മറ്റു ജനാധിപത്യങ്ങളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ഇസ്രായേൽ, ഗാസ, റഷ്യ, യുക്രെയിൻ തുടങ്ങി ലോകം വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റോട്ടറി ഇന്റർനാഷണൽ മുൻ ഡയറക്ടർ എ.എസ്. വെങ്കിടേഷ് ചർച്ച നയിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ, റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് സ്‌റ്റെഫാനി എ. അർഷിക്, റോട്ടറി ഇന്റർനാഷണൽ ഡയറക്ടർമാരായ അനിരുദ്ധ റോയ് ചൗധരി, രാജു സുബ്രഹ്മണ്യൻ, ഡയറക്ടറും ട്രഷററുമായ റോണ്ട ബത്ത് സ്റ്റബ്‌സ്, റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ജോൺ ഡാനിയേൽ, കോ ചെയർ ആർ. മാധവ് ചന്ദ്രൻ, റോട്ടറി നിയുക്ത പ്രസിഡന്റ് സംഗ് കു യൻ, സെക്രട്ടറി ജോസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.