ചോറ്റാനിക്കര: അമ്പാടിമല ഗുരുപാദപുരം ഗുരുദേവ സ്വയംവര പാർവതിദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ മംഗല പാർവതി ദർശനത്തിനുശേഷം ഗുരുപാദപുരത്ത് അമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തി. മാതാ ശബരി ചിന്മയി ആദ്യ പൊങ്കാല സമർപ്പിച്ചു. ശാഖാ പ്രസിഡന്റ് വി.എൻ. രമേശന്റെ നേതൃത്വത്തിൽ മാതാ ശബരി ചിന്മയിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. വൈകിട്ട് ശ്രീഭദ്രയ്ക്ക് പൂമൂടൽ, ഭജൻസ്, വലിയ ഗുരുതി ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി.