thomas
thomas

കുമ്പളങ്ങി: ബംഗളൂരുവിൽ വാഹനാപകടത്തിൽ കുമ്പളങ്ങി പഞ്ചായത്ത് മുൻ അംഗം മരിച്ചു. കുമ്പളങ്ങി പടിഞ്ഞാറേവീട്ടിൽ പരേതനായ ജോസഫിന്റെ മകൻ തോമസ് ആന്റണിയാണ് (ടോമി 71) മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തോമസ് ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ആലീസ്. മകൾ: അശ്വനി തോമസ് (അൽഫവേവ് സെമികണ്ടക്ടർ). മരുമകൻ: രഞ്ജിത്ത് മാക്‌സി ( ഡെൽ ടെക്‌നോളജി).