ആലുവ: ആലുവ മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗിന്റെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് റോസി അന്തപ്പൻ നിർവഹിച്ചു. ജനുവരിയിൽ കുട്ടികൾക്കായി പെയിന്റിംഗ് - സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. വനിതാ വിംഗ് സെക്രട്ടറി താഹിറ മരയ്ക്കാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, വൈസ് പ്രസിഡന്റ് എം. പത്മനാഭൻ നായർ തുടങ്ങിയവർ സംസാരിച്ചു.