cpim-kareem
സിപിഐ എം പെരുമ്പാവൂർ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി എം അബ്ദുൾ കരീം

പെരുമ്പാവൂർ: പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാന നഗരിയായി പെരുമ്പാവൂർ മാറുന്നതിന് പിന്നിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്ക് അവഗണിക്കരുതെന്നും അവരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സി.പി.എം പെരുമ്പാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചിന് ചുവപ്പുസേന പരേഡിനും റാലിക്കും ശേഷം സീതാറാം യെച്ചൂരി നഗറിൽ (മുനിസിപ്പൽ സ്റ്റേഡിയം) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

ഏരിയ സെക്രട്ടറിയായി സി.എം. അബ്ദുൾ കരീമിനെ തിരഞ്ഞെടുത്തു. സുജുജോണി, എസ്. മോഹനൻ, കെ.പി. അശോകൻ, പി.എസ്. സുബ്രഹ്മണ്യൻ, ഒ.ഡി. അനിൽകുമാർ, ആർ. അനീഷ്, വി.എം. ജുനൈദ്, നിഖിൽ ബാബു, പി.സി. ജോർജ്, കെ.വി. ബിജു, ജുബൈരിയ ഐസക്, എം.കെ. ബാലൻ, വി.പി. ഖാദർ, പി.എം. സലീം, എം.ഐ. ബീരാസ്, സാജു പോൾ, ഷീല സതീശൻ, ഇ.വി. ജോർജ്, സി.വി. ഐസക്, കെ.എൻ. ഹരിദാസ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ