handloom

കൊച്ചി: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം, ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കമ്മിഷണർ എന്നിവരുടെ സഹകരണത്തോടെ നാഷണൽ ഡിസൈൻ സെന്റർ (എൻ.ഡി.സി) സംഘടിപ്പിക്കുന്ന ഹാൻഡ്‌ലൂം എക്സ്പോ റെന ഇവന്റ് ഹബിൽ ഇന്നാരംഭിക്കും. 15 വരെ രാവിലെ 11 മുതൽ രാത്രി എട്ടുവരെ നടക്കുന്ന പ്രദർശന മേളയിൽ ഇന്ത്യയിലുടനീളമുള്ള 75 കൈത്തറി നെയ്ത്തുകാരും സ്വയം സഹായ സംഘങ്ങളും കോർപ്പറേറ്റീവ് സൊസൈറ്റികളും പങ്കെടുക്കും. 50ലധികം വ്യത്യസ്ത നെയ്ത്തുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം കൈത്തറി പൈതൃകത്തെ അടുത്തറിയാനും എക്സ്‌പോ അവസരമൊരുക്കും. സിൽക്ക് സാരികൾ, വസ്ത്രങ്ങൾ, ഷാളുകൾ, ഹോം ഫർണിഷിംഗ് സാധനങ്ങൾ തുടങ്ങിയ കൈത്തറി ഉത്പന്നങ്ങൾ പ്രദർശന മേളയിൽ ലഭ്യമാണ്.