പെരുമ്പാവൂർ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ബി.ജെ.പി ഒക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. രാജു അദ്ധ്യക്ഷനായി. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി പി.ആ.ർ സലി, ഒക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി നിഷാ ഷിബു, ഒക്കൽ പഞ്ചായത്ത് ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജോസ് പീറ്റർ, അജിത്ത് അമ്പലപ്പാടൻ, ടി.എ. അശോകൻ, പി.ആർ. സുഗതൻ, എം.ആർഅശോകൻ, എം.വി. മജേഷ്, വി.ബി. ഷണ്മുഖൻ, കെ.ആർ. കുഞ്ഞുമോൻ, ഷീജ ബിജു എന്നിവർ സംസാരിച്ചു.