 
വൈപ്പിൻ: ചെറായി അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രത്തിൽ മാർഗ ശീർഷമാസ മഹോത്സവത്തിന് തന്ത്രി ഡി. രവികുമാർ ഭട്ട് കൊടിയേറ്റി. തുടർന്ന് പല്ലക്ക് പൂജ, ഹനുമന്ത വാഹനപൂജ, സമാരാധന, ശിവേലി, നൃത്തനൃത്യങ്ങൾ, കൊങ്കണി നാടകം എന്നിവ നടന്നു. ഇന്ന് ശീവേലി, പല്ലക്ക് പൂജ, സമാരാധന തുടർന്ന് വൈകിട്ട് 5 30ന് ശീവേലി, 6. 30ന് നൃത്തനൃത്ത്യങ്ങൾ, മംഗലാരതി, പല്ലക്ക് പൂജ, അശ്വ വാഹനപൂജ. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകളും കലാപരിപാടികളും നടക്കും. 14ന് വൈകിട്ട് 5. 30ന് ശീവേലി, തുടർന്ന് രഥോത്സവം, പുഷ്പക വിമാനപൂജ, നാദസ്വരക്കച്ചേരി, പള്ളിവേട്ട. വൈകിട്ട് സംഗീത കച്ചേരി. 15ന് ആറാട്ട്, അഹസ്സ്. രാവിലെ എട്ടിന് ശീവേലി, പഞ്ചാരിമേളം. തുടർന്ന് വഞ്ചിയെടുപ്പ്, കച്ചേരി, തുടർന്ന് ശിങ്കാരിമേളം, പഞ്ചവാദ്യം, മംഗലാരതി, പല്ലക്ക് പൂജ, രജത ഗരുഡ വാഹനപൂജ എന്നീ ചടങ്ങുകളോടെ സമാപിക്കും.