 
കാലടി: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി വർക്കേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മലയാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ബാംബൂ കോർപറേഷൻ മുൻ ചെയർമാനുമായിരുന്ന കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ബിജു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സതി ഷാജി, സി.എസ്. ബോസ്, ആനി ജോസ്, കെ.കെ. വത്സൻ, കെ.ജെ. ബോബൻ, വിജി റെജി, വി.കെ.വത്സൻ, സാജൻ പാലമറ്റം എന്നിവർ പങ്കെടുത്തു.