 
പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2018- ൽ കരികുളം ഓഞ്ഞിലി പാടശേഖരത്തിൽ ആരംഭിച്ച ജൈവ നെൽക്കൃഷി 12 ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി. 12-ാം ഘട്ട ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വിളവെടുക്കുന്ന നെല്ല് ഉപയോഗിച്ച് തവിട് നിലനിർത്തിയ അരി, അവൽ, അപ്പം പൊടി, പുട്ട് പൊടി, ഉണക്കലരി എന്നിവ ബാങ്ക് പുതുതായി ആരംഭിച്ച ഒക്കൽ അഗ്രോ മില്ലിൽ നിർമ്മിച്ച് ബാങ്കിന്റെ ജൈവ കലവറ, കോ ഓപ്പറേറ്റീവ് മാർട്ട്, മറ്റ് സഹകരണ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി വില്പന നടത്തുന്നുണ്ട്. ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.പി. ലാലു. റ്റി. വി മോഹനൻ, വനജ തമ്പി, കെ.ഡി. പീയുസ്, എ.വി. സെബാസ്റ്റ്യൻ, എ.എ. ഷമീർ, സെക്രട്ടറി ടി.എസ്. അഞ്ജു തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.