പെരുമ്പാവൂർ: കഞ്ചാവുമായി ഒഡീഷ സ്വദേശി കേശബ് ഷാൻഡയെ ( 25 ) കുന്നത്തുനാട് എക്സൈസ് പിടികൂടി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേലാമറ്റം -ഒക്കൽ ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് ഇയാളിൽ നിന്ന് 1.065കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്താനാണ് ഇയാൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. കുന്നത്തനാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, സി.എൻ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. നവാസ്, ജിതിൻ ഗോപി, എക്സൈസ് ഡ്രൈവർ ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.