
വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യംവയ്ക്കുന്ന ഫോക്‌ലോർ ഫെസ്റ്റിൽ വൈപ്പിൻ ക്ലൈമറ്റ് റൗണ്ട് ടേബിൾ സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം. മണ്ഡലത്തിന്റെ ഭൗമിക, കാലാവസ്ഥ, ജീവശാസ്ത്രപരമായ പ്രസക്ത വിഷയങ്ങൾ സെമിനാറിൽ ചർച്ചയാകും.
ഓച്ചന്തുരുത്ത് സഹകരണ ഹാളിൽ ഇന്ന് രാവിലെ 9 ന് ജസ്റ്റിസ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനാകും.
 ഇന്ന് രാവിലെ 10ന് 'കാലാവസ്ഥ വൃതിയാനം: വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ കുസാറ്റ് മറൈൻ സയൻസ് സ്‌കൂളിലെ ഡോ. മുഹമ്മദ് ഹാത്ത, കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ചിലെ ഡോ.എം. ജി. മനോജ് എന്നിവർ ക്ലാസെടുക്കും. ഡോ. ഹരീഷ് എൻ. രാമനാഥൻ മോഡറേറ്ററാകും.മുജീബ് മുഹമ്മദ് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് 'വേമ്പനാട് കരയുന്നു’ വിഷയത്തിൽ പി. പി. ചിത്തരഞ്ജൻ എം.എൽ.എ, കുഫോസ് മുൻ വിസി ഡോ. മധുസൂദന കുറുപ്പ്, ശിവജി എന്നിവർ പ്രസംഗിക്കും. മോഡറേറ്റർ ഡോ. എം. ഹരികൃഷ്ണൻ.
നാളെ രാവിലെ 10ന് വിഷയം: 'ബ്ലൂ ഇക്കോണമി സാദ്ധ്യതകളും ആശങ്കകളും’. ഉച്ചയ്ക്ക് രണ്ടിന് 'ജൈവ വൈവിദ്ധ്യവും മാനവരാശിയുടെ നിലനില്പും’.
11ന് രാവിലെ 10 ന് കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 'പൊക്കാളി കൃഷി നേരിടുന്ന പ്രശ്‌നങ്ങൾ’.ഉച്ചയ്ക്ക് രണ്ടിന് 'തീര സംരക്ഷണത്തിനും ആവാസവ്യവസ്ഥക്കും കണ്ടൽക്കാടുകളുടെ പ്രാധാന്യം’.
12ന് രാവിലെ 10ന് കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 'സർഗാത്മകതയും നിർമിത ബുദ്ധിയും’.ഉച്ചയ്ക്ക് രണ്ടിന് 'അക്വാ കൾച്ചറും ഫിഷ് ഫാമിംഗും’. 3 മുതൽ 4 വരെ റോബോട്ടിക്‌സ് വർക്ഷോപ്പ്.
13 ന് സെമിനാർ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ. വിഷയം : ' സുസ്ഥിര വികസനം’. ഉച്ചയ്ക്ക് രണ്ടിന് 'ഭക്ഷ്യ സുരക്ഷ'.