book-fest
അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കുട്ടികളുടെ പുസ്തകോത്സവ വർണോത്സവ സമ്മാനദാന ചടങ്ങ് മുൻ ചീഫ് സെക്രട്ടറി ഡോ.വിപി ജോയ് ഉദ്ഘാടനം ചെയ്യുന്നു. പി. ബി. രഞ്ജിത്ത്, ഡോ. സരോജ ഥാപ്പ, യശോദ ഷേണായ് എന്നിവർ സമീപം

കൊച്ചി: വരും കാലഘട്ടത്തിൽ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടിവരുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. കുട്ടികളുടെ പുസ്തകോത്സവ, വർണോത്സവ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് മനസിലാക്കി രക്ഷകർത്താക്കൾ ആദ്യം പരിചയപ്പെടുത്തേണ്ടത് പുസ്തകങ്ങളെയാണ്. ഇപ്പോൾ ചെയ്യുന്നതുപോലെ മൊബൈൽഫോണുകളെയല്ല പ്രാഥമികമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനയെ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും വായന ഈശ്വരാരാധനയ്ക്ക് തുല്യമായ കർമ്മമാണെന്നും ഡോ. സരോജ് ഥാപ്പ പറഞ്ഞു. അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ അദ്ധ്യക്ഷനായി​. മികച്ച പ്രസാധകനുള്ള പുരസ്‌കാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ഡയറക്ടർ ഡോ. എം.സത്യൻ ഏറ്റുവാങ്ങി. ജി.ബി. ഹരീന്ദ്രനാഥ് രചിച്ച യേശുദാസ സാഗര സംഗീതത്തിനാണ് പുരസ്‌കാരം ലഭിച്ചത്. യശോദ ഷേണായി, പി.ബി. രഞ്ജിത്, ലിജി ഭരത് എന്നിവർ സംസാരിച്ചു.
ജൂൺ 19 മുതൽ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ നടത്തിയ കുട്ടികളുടെ പുസ്തകോത്സവത്തിന്റെയും ചിത്ര രചനാ മത്സരങ്ങളുടെയും സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ്അവാർഡും ഫലകവും സമ്മാനിച്ചു.