കൊച്ചി: വെർച്വൽ തട്ടിപ്പിൽ എളംകുളം സ്വദേശിയായ 85കാരന് 17 ലക്ഷം രൂപ നഷ്ടമായി. ജെറ്റ് ഐർവെയ്‌സ് എം.ഡിയുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കബളിപ്പിച്ചത്. ഹൈദരാബാദ് ഹുമയൂൺ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അക്കൗണ്ടിലെ മുഴുവൻ തുകയും ആർ.ബി.ഐക്ക് പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. നവംബർ 22ന് 5000 രൂപയും 28ന് ഒരു ലക്ഷം രൂപയും അയച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നൽകി. പണം തിരികെ കിട്ടാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. കൊച്ചി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.