ima-thnima
ഐ.എം.എ കൊച്ചി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ ഹോസ്പിറ്റൽ കൾച്ചറൽ ഫെസ്റ്റ് 'തനിമ 2024 'ൽ ജേതാക്കളായ റിനൈ മെഡ്സിറ്റി ടീം ട്രോഫി ഏറ്റുവാങ്ങുന്നു

കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ നഗരത്തിലെ ആശുപത്രികളിലെ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച 'തനിമ 2024 'ഇന്റർ ഹോസ്പിറ്റൽ കൾച്ചറൽ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനിൽ റിനൈ മെഡ്സിറ്റി ചാമ്പ്യന്മാരായി.

മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ രണ്ടാംസ്ഥാനവും സൈമർ ദി വുമൺ ഹോസ്പിറ്റൽ മൂന്നാംസ്ഥാനവും നേടി. പാട്ട്, ഡാൻസ്, സ്‌കിറ്റ് എന്നിവ സമന്വയിപ്പിച്ച് സൂപ്പർസ്റ്റാർ ജോഡി എന്ന പ്രമേയത്തിലാണ് കലാമേള ഒരുക്കിയത്. എസ്.എച്ച് കോളേജിൽ നിന്നുള്ള വിദഗ്ദ്ധരായിരുന്നു വിധികർത്താക്കൾ. രാജഗിരി ഹോസ്പിറ്റൽ, ലിസി ഹോസ്പിറ്റൽ, ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ആസ്റ്റർ മെഡ്സിറ്റി എന്നിവരും പങ്കെടുത്തു. കുട്ടികളുടെ ഫാഷൻഷോയും കൊച്ചിൻ ഒപ്താൽമിക് സൊസൈറ്റി, വുമൺ ഐ.എം.എ എന്നിവരുടെ സ്‌പെഷ്യൽ സ്‌കിറ്റും അരങ്ങേറി. സമാപന സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബെൻസിർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.