
കൊച്ചി: യൂറോഗാർഡ് യു.പി.വി.സി റെയിൻ വാട്ടർ ഗട്ടറിന്റെ സപ്പോർട്ടിംഗ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി മികച്ച പത്ത് ഫാബ്രിക്കേറ്റേഴ്‌സിന് യൂറോഗാർഡ് ഫാബ്രിക്കേറ്റർ വെൽഫെയർ സ്‌കീമിന് കീഴിൽ ആക്ടീവ സ്‌കൂട്ടറുകൾ ബ്രാൻഡ് അംബാസഡറായ ചലച്ചിത്രതാരം മോഹൻലാൽ സമ്മാനമായി നൽകി. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് അവാർഡുകൾ സമ്മാനിച്ചത്. യൂറോഗാർഡിന്റെ ഫാബ്രിക്കേറ്റർ വെൽഫെയർ സ്‌കീം ഫാബ്രിക്കേറ്റർമാരുടെ പ്രതിബദ്ധതയും കരകൗശല വൈദഗ്ധ്യവും അംഗീകരിക്കുന്നതിനുള്ള വാർഷിക സംരംഭമാണ്. തങ്ങളുടെ ഫാക്ടറി തൊഴിലാളികളെപ്പോലെ തന്നെ പ്രധാനമാണ് ഫാബ്രിക്കേറ്റേഴ്‌സെന്നും ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അവർ പ്രധാനമായ പങ്ക് വഹിക്കുന്നുവെന്നും യൂറോഗാർഡ് എം.ഡി എം.എം. പൗലോസ് പറഞ്ഞു. വരും വർഷങ്ങളിലും ഈ ആദരവ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ മാത്യു ജോസഫ്, സി.ഇ.ഒ ഷാർവിൻ എം.പി, സി.ടി.ഒ പോൾ ടി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.