gurdevan
ചെറിയ പഴമ്പിള്ളിത്തുരുത്ത് ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റ് നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ഗുരുദേവ വെങ്കല വിഗ്രഹം വടക്കുപുറം ഭരതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠിക്കുന്നു

പറവൂർ: എസ്.എൻ.ഡി.പി യോഗം വടക്കുംപുറം ശാഖയിലെ ചെറിയ പഴമ്പിള്ളിത്തുരുത്ത് ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റ് നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ഗുരുദേവ വെങ്കല വിഗ്രഹം പ്രതിഷ്ഠിച്ചു. വടക്കുപുറം ഭരതൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തി. പൊതുസമ്മേളനം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നിഷ അദ്ധ്യക്ഷയായി. ഗുരുമണ്ഡപ സമർപ്പണം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. ശില്പി ബെന്നി ആർ. പണിക്കരെ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു ആദരിച്ചു. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, പ്രവീൺ പാലക്കാപറമ്പിൽ, ഷീന ഷിജു, കെ.ബി. സുഭാഷ്, ലീന വിശ്വം, ഷൈബി തോമസ്, എ.ടി. അരുൺ, ബി. രാധാകൃഷ്ണൻ, സി.എ. ഷൈൻ, എച്ച്.എം. സനീഷ്, അശ്വതി ശിവജി എന്നിവർ സംസാരിച്ചു.