vallamkali-
തുരുത്തിപ്പുറം ജലോത്സവം എ ഗ്രേഡ് ഫൈനൽ മത്സരം

പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച തുരുത്തിപ്പുറം ബോട്ട് ക്ലബ് ജലോത്സവത്തിൽ താണിയനും ജിബി തട്ടകനും ജേതാക്കൾ. എ. ഗ്രേഡ് ഫൈനലിൽ ലിജിൻ രാജു ക്യാപ്ടനായ ക്രിസ്തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറം വള്ളത്തെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ മടപ്ലാതുരുത്ത് ബോട്ട് ക്ലബിന്റെ മടപ്ലാതുരുത്ത് വള്ളത്തെ തോൽപിച്ചാണ് സ്വാതിക സനൽ ക്യാപ്ടനായ ഈഗിൾ ബോട്ട് ക്ലബിന്റെ ജിബി തട്ടകൻ ജയിച്ചത്. ഇരു വിഭാഗങ്ങളിലായി 12 വള്ളങ്ങൾ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്‌തു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പതാക ഉയർത്തി. മിൽമ എറണാകുളം മേഖല ചെയർമാൻ എം.ടി. ജയൻ തുഴ കൈമാറി. തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കൽ ജല ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്തു‌ വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷനായി. ഇ.ടി. ടൈസൻ എം.എൽ.എ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.