
കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ അലങ്കാരത്തിന് ഇവൻസ്റ്റോർ ഒരുങ്ങി. ഇവന്റുകൾക്കും പാർട്ടികൾക്കും ആവശ്യമായ ഏഴായിരത്തിലേറെ ഉത്പന്നങ്ങളാണ് സ്‌റ്റോറിൽ ഒരുക്കിയിട്ടുള്ളത്.
ക്ലാസിക് ക്രിസ്‌മസ് ട്രീകളും എൽ.ഇ.ഡി ലൈറ്റുകളും അലങ്കാരങ്ങളും സമ്മാനങ്ങളും ലഭ്യമാണ്. ഇരുന്നൂറിലധികം ക്രിസ്മസ് ഉത്പന്നങ്ങളുടെ ശേഖരത്തിൽ എൽ.ഇ.ഡി മെഴുകുതിരികൾ, മാലകൾ, പ്രതിമകൾ, സാന്താ ആക്‌സസറികൾ, തൂക്കിയിടുന്ന അലങ്കാരങ്ങൾ, ക്രിസ്മസ് നക്ഷത്രങ്ങൾ, സ്റ്റോക്കിംഗുകൾ എന്നിവ ലഭ്യമാണ്. 2500 രൂപയ്ക്കു മുകളിൽ വാങ്ങുന്നവർക്ക് 500 രൂപയുടെ വൗച്ചർ ലഭിക്കും.
വെർച്വലായും ഇവൻസ്റ്റോറിൽ ഷോപ്പിംഗ് നടത്താം. 9072522055 എന്ന നമ്പറിൽ വാട്‌സ്ആപ് വീഡിയോ കോൾ വഴി ബന്ധപ്പെട്ടാൽ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ലഭിക്കും.
എം.ജി. റോഡിൽ മെട്രോ പില്ലർ 720ന് സമീപം ജോസ് ജംഗ്ഷനിൽ ഇവൻ സ്റ്റോർ. ഈമാസം 31 വരെ കടവന്ത്ര അസെറ്റ് പോർട്ടിയ്‌ക്കോയ്ക്ക് എതിർവശം മുട്ടത്തിൽ ലെയിനിലെ ഇവൻസ്റ്റോറിലെ ക്രിസ്മസ് എക്‌സ്‌പോയിൽ കേക്കുകളും അലങ്കാരങ്ങളും പെയിന്റിംഗുകളും ഉൾപ്പെടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.