photo
ചെറായി നെടിയാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പുനഃപ്രതിഷ്ഠക്ക് ശേഷം സ്വാമി ധർമ്മ ചൈതന്യ അഭിഷേകം നടത്തുന്നു

വൈപ്പിൻ: എസ്എൻ.ഡി.പി. യോഗം ചെറായി സഹോദരൻ സ്മാരക ശാഖ നെടിയാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും നടത്തി. തന്ത്രി ശ്രീനിവാസൻ, മേൽശാന്തി സുനി ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പുന:പ്രതിഷ്ഠ നടത്തി. തുടർന്ന് ജീവ കലശാഭിഷേകം, പരി കലശാഭിഷേകം, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. ചടങ്ങുകൾക്ക് ശാഖാ സെക്രട്ടറി ജിന്നൻ നെടിയാറ, പ്രസിഡന്റ് ദണ്ഡപാണി, ദേവസ്വം മാനേജർ രാജീവ് എന്നിവർ നേതൃത്വം നൽകി.