a

കൊച്ചി: പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി ചാർജിൽ ഭീമമായ വർദ്ധന വരുത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പുതിയ തീരുമാനപ്രകാരം ഇരുവശത്തേക്കുമായി 8000 രൂപയും ദേവസ്വം ഫീസ് 500 രൂപയും ചേർത്ത് 8500 രൂപയാവും. നിലവിൽ 6500 രൂപയാണ്. ദേവസ്വം ബോർഡ് ഡോളിക്കാരിൽ നിന്ന് ഫീസ് പിരിക്കുന്നത് നിർത്തലാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു.