avard
ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അമീൻ മീരാൻ, ഇവാൻ കെ പൗലോസ്, ഇവാ തെരേസ ബെന്നി, മുഹമ്മദ് ഫയാസ് എന്നിവർ ഇൻസ്ട്രക്ടർ സെൻസായി പി.ബി. ശ്രീരാജിനൊപ്പം

മൂവാറ്റുപുഴ: കർണാടകയിലെ പുത്തൂർ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരികൂട്ടി മൂവാറ്റുപുഴ സ്വദേശികൾ. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇവർ രണ്ട് സ്വർണമെഡലും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് നാടിന്റെ അഭിമാനമായി മാറിയത്. മൂവാറ്റുപുഴ പുളിഞ്ചോട് എലീറ്റ് ബുഡോക്കാൻ കരാട്ടെ അക്കാ‌ഡമിയിലെ അമീൻ മീരാൻ, ഇവാൻ കെ. പൗലോസ് എന്നീ കുട്ടികളാണ് സ്വർണം നേടിയത്. ഇവാ തെരേസ ബെന്നി വെള്ളിയും, മുഹമ്മദ് ഫയാസ് വെങ്കലവും കരസ്ഥമാക്കി. എലീറ്റ് കരാട്ടെ അക്കാഡമി ഇൻസട്രക്ടർ സെൻസായി പി.ബി. ശ്രീരാജിന്റെയും സെൻസായി അബിൻസ് അബ്ദുള്ളയുടെയും സെൻസായി പി.എസ്. ഷാനവാസിന്റെയും ശിക്ഷണത്തിലാണ് നേട്ടം കൈവരിച്ചത്.