മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഏരിയ കമ്മിറ്റി മുളവൂർ വായനശാല പടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. കനിവ് മുളവൂർ മേഖല പ്രസിഡന്റ് സുമേഷ് അദ്ധ്യക്ഷനായി. സിനിമ, സീരിയൽ താരം സുധീർ ബാബു ആദ്യം രക്തം ദാനം ചെയ്തു. കനിവ് മൂവാറ്റുപുഴ ഏരിയ ചെയർമാൻ എം.എ. സഹീർ, സെക്രട്ടറി എം. ആർ. പ്രഭാകരൻ, മേഖല സെക്രട്ടറി ഇ.എം. ഷാജി, സി.പി.എം മുളവൂർ ലോക്കൽ സെക്രട്ടറി ഒ.കെ. മുഹമ്മദ്, വി.എസ്. മുരളി എന്നിവർ സംസാരിച്ചു.