t
കീച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ആർ.ഹരി സംസാരിക്കുന്നു

ചോറ്റാനിക്കര: കീച്ചേരി സർവീസ് സഹകരണബാങ്കിന്റെ 2023 - 2024ലെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷതയിൽ നടന്നു. എ.ടി.എം, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങിയ പദ്ധതികൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് സഹകരണ ഭരണവകുപ്പിനോട് ഐക്യകണ്ഠ്യേന പൊതുയോഗം അഭ്യർത്ഥിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സജി കരുണാകരൻ, കെ.എ. നൗഷാദ്, വേണു നെടുംതോട്ടിൽ, പി.വി. ശിവദാസ് , രാഖി വിനു, മിനി സാബു , ബിനു ചാക്കോ , ബിനു പുത്തേത്തുമ്യാലിൽ, കെ.ബി. ശ്രീജിത്ത്, കെ.പി. മുകുന്ദൻ, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ സംസാരിച്ചു.