
ഫോർട്ട്കൊച്ചി: രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ച് 41 -ാമത് കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ഫോർട്ട്കൊച്ചിയിൽ തുടക്കമായി. സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലായിരുന്നു ചടങ്ങ്. യുദ്ധസ്മാരകത്തിൽ മേയർ എം. അനിൽകുമാർ, കൊമഡോർ മാനവ് സേഗാൾ, കെ. മീര, എൻ. രവി, എം. സോമൻ മേനോൻ, കെ.കെ.ശിവൻ, പി. എ. രവീന്ദ്രൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലാപിച്ചു. തുടർന്ന് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിൽ ഐകദാർഢ്യ പ്രതിജ്ഞയെടുത്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരായ ജോസഫ് സന്തോഷ്, എ. കെ. സുരേഷ്കുമാർ, ജോസ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.