
തൃപ്പൂണിത്തുറ: മർദ്ദനമേറ്റതിന്റെ വിഷമത്തിൽ മദ്ധ്യവയസ്കൻ ജീവനൊടുക്കി. കുരീക്കാട് നമ്പൂരിശൻമല മറ്റത്തിൽ എം.വി. ബാബുവിനെ (54) ഇന്നലെ രാവിലെ തിരുവാങ്കുളം കവലേശ്വരം പുഴയ്ക്കരികിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മുൻ സുഹൃത്തുക്കളായ ഗുണ്ടകൾ മർദ്ദിച്ചതായി പറഞ്ഞിട്ടുണ്ട്. ഹിൽപാലസ് പൊലീസ് മേൽനടപടി സ്വീകരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: മായ. മക്കൾ: ആര്യ, അതുൽ.