army-tower

കൊച്ചി: ഒഴിപ്പിക്കാൻ ഉത്തരവുണ്ടാകാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന് തകർച്ചാ ഭീഷണിയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡ് ചന്ദേർകുഞ്ച് ആർമി ടവറുകളിലെ താമസക്കാർ. നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് എതി​രെ (എ.ഡബ്‌ള്യു.എച്ച്.ഒ.) ക്രി​മി​നൽ കേസ് നൽകാനും താമസക്കാരുടെ അസോസി​യേഷന്റെ പൊതുയോഗം തീരുമാനി​ച്ചു. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ട്. ഒത്തുതീർപ്പ് ചർച്ചകളുടെ പേരിൽ ഒഴിപ്പിക്കൽ പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് എ.ഡബ്‌ള്യു.എച്ച്.ഒ. നടത്തുന്നതെന്നും അപകടാവസ്ഥയിലായ കെട്ടിടങ്ങളിൽ നിന്ന് എത്രയും വേഗം താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരിലൊരാളായ റിട്ട. കേണൽ സിബി ജോർജ് ഇന്നലെ ഉപഹർജിയും സമർപ്പിച്ചിട്ടുണ്ട്.

ബി, സി ടവറുകളിൽ നിന്നും താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കാൻ മാർച്ച് 29ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടെങ്കിലും ഇതുവരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജനുവരി ഒന്നുമുതൽ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കണമെന്ന് എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നേരത്തേ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.

വിട്ടുവീഴ്ചയില്ലാതെ പൊതുയോഗം

നഷ്ടപരി​ഹാരം സംബന്ധി​ച്ചും ഒഴി​പ്പി​ക്കൽ നടപടി​ക്രമങ്ങളെക്കുറി​ച്ചും മദ്ധ്യസ്ഥ ചർച്ചകൾ നടത്താൻ ഹൈക്കോടതി​ നി​ർദേശത്തെ തുടർന്നാണ് ഞായറാഴ്ച റെസി​ഡന്റ്സ് വെൽഫെയർ അസോസി​യേഷന്റെ പൊതുയോഗം പ്രസി​ഡന്റ് റി​ട്ട. ബ്രി​ഗേഡി​യർ എൻ.ബാലന്റെ അദ്ധ്യക്ഷതയി​ൽ ചേർന്നത്. എ, ബി​, സി​ ടവറുകളി​ലെ 264 താമസക്കാരി​ൽ നൂറോളം പേർ യോഗത്തി​ൽ പങ്കെടുത്തു.

ടവറുകൾ 80 കോടി മുടക്കി പുനരുദ്ധരിക്കാൻ പ്രൊമോട്ടർമാരായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ഹൈക്കോടതിയിൽ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും താമസക്കാർ ഇതിനെ എതിർത്തിരുന്നു. തുടർന്ന് ഫ്ളാറ്റ് ഒഴിഞ്ഞാൽ നഷ്ടപരിഹാരവും ഫ്ളാറ്റുകളുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും നൽകാമെന്ന വാഗ്ദാനവും കഴിഞ്ഞ ദിവസം എ.ഡബ്‌ള്യു.എച്ച്.ഒ. ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിർമ്മാണ കരാറുകാരനായ ശില്പ പ്രോജക്ട്സ്, ആർക്കിടെക്ടുമാരായ ബി.ആർ.അജിത്ത് അസോസിയേറ്റ്സ്, എ.ഡബ്‌ള്യു.എച്ച്.ഒ. പ്രോജക്ട് ഡയറക്ടർ എന്നിവരിൽ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരവും വീതിച്ചുനൽകുമെന്നും വ്യക്തമാക്കിയതാണ്. ഇതേ തുടർന്ന് മദ്ധ്യസ്ഥ ചർച്ചയെക്കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ആർമി​ ടവേഴ്സ്

മൂന്നു ടവറുകളും നിർമ്മാണം പൂർത്തിയാക്കി ആറ് വർഷം മുമ്പാണ് ഉടമകൾക്ക് കൈമാറിയത്. ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ബഹുനില സമുച്ചയങ്ങളെ തകർന്നു വീഴാവുന്ന നിലയിലെത്തിച്ചത്.

 4.25 ഏക്കറി​ൽ മൂന്നു ടവറുകൾ. സൈനി​കരും വി​മുക്തഭടന്മാരുമാണ് ഉടമകൾ. 264 ഫ്ളാറ്റുകളുണ്ട്. എ ടവർ 17 നിലയും ബി, സി​ ടവറുകൾ 29 നി​ലകൾ വീതവും. 60 - 75ലക്ഷം ആയി​രുന്നു വി​ല.

 ബി​, സി​. ടവറുകൾക്കാണ് കൂടുതൽ തകർച്ച​. ഇവയുടെ ബേസ്‌മെന്റ് മുതൽ പൊളിഞ്ഞുതുടങ്ങി. ഭീമൻ തൂണുകളുടെ കമ്പി​കൾ ദ്രവി​ച്ച് കോൺ​ക്രീറ്റ് അടർന്നു. ഇത് ചില ഭാഗങ്ങൾ പ്ളാസ്റ്റർചെയ്ത് മറച്ചിട്ടുണ്ട്. തട്ടുകൾ അടർന്നു വീഴുന്നു. ഫ്ളോർടൈലുകൾ പൊട്ടി​