ചേർത്തല: പ്രതിഭാധനരായ വിദ്യാർത്ഥികൾക്കുവേണ്ടി അക്ഷയപുസ്തകനിധിയും ചേർത്തല ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജും സംയുക്തമായി ''സർഗസമീക്ഷ'' സാഹിത്യശില്പശാലയും പ്രതിഭാസംഗമവും നടത്തും. ഡിസംബർ 14ന് ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിൽ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം നിർവഹിക്കും. പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
കഥാരചന, കവിതാരചന, പ്രസംഗം, പദ്യംചൊല്ലൽ, ചിത്രകല, സംഗീതം, കാർട്ടൂൺ, പ്രകൃതി നിരീക്ഷണം, നാടൻപാട്ട് തുടങ്ങിയ വിഷയങ്ങളിൽ പായിപ്ര രാധാകൃഷ്ണൻ, ആർട്ടിസ്റ്റ് വി.സി. വാസുദേവൻ, ശ്രീരാം സുശീൽ, പ്രശാന്തി ചൊവ്വര, ഡോ.ഷാജു തോമസ്, കാർട്ടൂണിസ്റ്റ് ശത്രു തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. പ്രതിഭാസംഗമവും സാക്ഷ്യപത്ര-പുസ്തക വിതരണവും വില്ലേജ് ഡയറക്ടർ ശാന്തിരാജ് കൊളങ്ങാടൻ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.