കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ 228-ാമത് യോഗം മട്ടലിൽ ക്ഷേത്രഹാളിൽ കൺവീനർ കെ.വി. വിജയൻ വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കെ.കെ. ബോസ് മാമംഗലം പ്രഭാഷണം നടത്തി. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, ഡി. സുരേഷ്‌കുമാർ, സി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.