 
തൃപ്പൂണിത്തുറ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിംഗ് താരമായ അനാമികയെ ആദരിച്ചു. കെ.എസ്.ഇ.ബി നടപ്പിൽ വരുത്തിയ ഓൺലൈൻ സേവനങ്ങളെക്കുറിച്ച് അസി. എക്സി. എൻജിനിയർ ശ്രീജിത്ത് ശ്രീധരൻ വിശദീകരിച്ചു. 2025 കലണ്ടറിന്റെ പ്രകാശനം മനു ജി. നാഥ് നിർവഹിച്ചു. എ. അനൂപ്, ആർ. ശ്രീജിത്ത്, എൻ.ബി. മധുസൂദനൻ, ബൈജു വർഗീസ്, കെ.വൈ. ജോർജ്, അർജുൻ രവി, ജിൻസൺ മാത്യു എന്നിവർ സംസാരിച്ചു.