1
പള്ളുരുത്തി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കോൺഗ്രസുകാർ നടത്തിയ പ്രതിഷേധധർണ

പള്ളുരുത്തി: നഗരസഭ സോണൽ ഓഫീസിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സോണൽ ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഹെൽത്ത് സർക്കിളിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായതിനെ തുടർന്നാണ് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പള്ളുരുത്തി നോർത്ത് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉപരോധസമരം കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കോൺഗ്രസ്‌ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ പി.പി. ജേക്കബ് അദ്ധ്യക്ഷനായി.

അഡ്വ. തമ്പി ജേക്കബ്, എം.എച്ച്. ഹരേഷ്, ടി.എം. റിഫാസ്, എ.എസ്. ജോൺ, ജേക്കബ് പൊന്നൻ, പി.ജി. ഗോപിനാഥ്, സി.എക്സ്. ജൂഡ്, ഐ.എ. ജോൺസൺ, ബൈജു, അഡ്വ. ലിജി ടൈറ്റസ്, മഞ്ജു, എം. അരുൺകുമാർ, ജെൻസൺ, ജോസി എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി.