കൊച്ചി: രൂക്ഷമായ വിലക്കയറ്റത്തിനിടയിലും വൈദ്യുതനിരക്ക് വർദ്ധനവിലൂടെ പൊതുജനത്തിന്റെ നടുവൊടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. വൈദ്യുതനിരക്ക് വർദ്ധനയ്ക്കെതിരെ എറണാകുളം പവർഹൗസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി നേതാക്കളായ ടി.കെ. രമേശൻ, ഇ. തറുവായിക്കുട്ടി, സ്ലീബാ സാമുവൽ, ആന്റണി പട്ടണം, സൈമൺ ഇടപ്പള്ളി, വി. മാലിനി, ബെൻസിബെന്നി, ശിവശങ്കരൻ നായർ, സിബി ജോൺ, സാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.