lady

കൊച്ചി: വനിതകൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെർട്ടിലിറ്റി സെന്റർ ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. ജയശ്രീ നായർ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷണശീലത്തിൽ സ്ത്രീകൾ ഗൗരവത്തോടെ മാറ്റങ്ങൾ വരുത്തണമെന്ന് അവർ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തണം. കടുത്ത മാനസികസമ്മർദ്ദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് നയിക്കുന്നതിനാൽ യോഗ ഉൾപ്പെടെ പരിശീലിക്കുന്നത് ഉചിതമാണെന്ന് അവർ പറഞ്ഞു. കെ.എം.എ വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വിമൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ ലേഖ ബാലചന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ. രാധ തേവന്നൂർ എന്നിവർ സംസാരിച്ചു.