
കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ശ്രീരാമകൃഷ്ണസേവാ പുരസ്കാരങ്ങൾക്ക് ഇ.കെ. ഗിരീഷ്‌കുമാറും ഏലൂർ ബിജുവും അർഹരായി. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കാണ് നോർത്ത് പറവൂർ കോട്ടുവള്ളി തൃക്കപുരം കേന്ദ്രമായ അമ്പാടി സേവാ കേന്ദ്രത്തിലെ ഇ.കെ. ഗിരീഷ്‌കുമാർ പുരസ്‌കാരം നേടിയത്. കലാസാഹിത്യ രംഗത്തെ സംഭാവനകൾക്കാണ് സോപാനസംഗീത കലാകാരനായ ഏലൂർ ബിജുവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും കീർത്തി മുദ്രയും ഉൾപ്പെട്ട പുരസ്കാരം 21ന് നടക്കുന്ന വാർഷികാഘോഷത്തിൽ സമർപ്പിക്കും. സി.എസ്. മുരളീധരൻ, കെ.എൻ. കർത്ത, പി. കുട്ടികൃഷ്ണൻ, രാജീവ് വൈലോപ്പിള്ളി. സി.ജി. രാജഗോപാൽ, ഹണി എസ്. ഗോപി എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.